Crime
പ്രണയബന്ധത്തിന്റെ പേരില്‍ മകളെയും കാമുകനെയും അച്ഛന് മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ മകളെയും കാമുകനെയും അച്ഛന് മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു. രക്തപ്പാടുകള്‍ നിറഞ്ഞ ആയുധവുമായി അച്ഛന് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഒറ്റനോട്ടത്തില്‍ കൊലപാതകം ഭുരഭിമാനക്കൊലയാണെന്നാണ് പൊലീസിന്റെ നിഗമനം.ബുദന്ബുദൗന് പരൗളി ഗ്രാമത്തില്‍ ഇന്ന് ( ചൊവ്വാഴ്ച) പുലര്‍ച്ചെ 4.30 ഓടേയാണ് സംഭവം. 20കാരനായ സച്ചിനും 20കാരിയായ നീതുവുമാണ് മരിച്ചത്. രണ്ടുവര്‍ഷമായി ഇവര്‍ ഇഷ്ടത്തിലായിരുന്നു. ഇവരുടെ പ്രണയത്തെ നീതുവിന്റെ കുടുംബം എതിര്‍ത്തിരുന്നു.