India
എല്‍.കെ.അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് 96കാരനായ അഡ്വാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ന്യൂറോളജി വിഭാഗത്തിലാണ് നിരീക്ഷണത്തിൽ തുടരുന്നത്.
ജൂലൈയിലും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.