സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ പ്രവര്‍ത്തിക്കുന്ന കെവി തോമസിനായി ഖജനാവില്‍ നിന്ന് ഇതുവരെ ചിലവഴിച്ചത് 57 ലക്ഷം രൂപ. ഹോണറേറിയം, ജീവനക്കാരുടെ ശമ്പളം, വിമാന യാത്ര, ഇന്ധനം എന്നിവയ്ക്കായാണ് ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്.
ഹോണറേറിയമായി കെവി തോമസ് ഇതുവരെ 19 ലക്ഷം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയതാണ് ഈ കണക്ക്.
ഹോണറേറിയം – 19,38,710, ജീവനക്കാര്‍ക്കുള്ള ശമ്പളം മറ്റ് അലവന്‍സുകള്‍ 29,75,090, വിമാനയാത്ര 7,18,460, ഇന്ധന ചെലവ് 95,206, വാഹന ഇന്‍ഷുറന്‍സ് 13,431, ഓഫീസ് ചെലവ് 1000 എന്നിങ്ങനെയാണ് കണക്കുകള്‍. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്.