സുരേഷ് ഗോപിയുടെ മാപ്പ് ആവശ്യപ്പെട്ട് പരാതി നല്കിയ കെ.യു.ഡബ്ല്യു.ജെ യുടെ ഇന്ന് നടക്കുന്ന സംസ്ഥാന സമ്മേളന പരിപാടിയിൽ നിന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പിൻമാറി. ഇന്ന് മുഖ്യമന്ത്രി ഉല്ഘാടനം ചെയ്യുന്ന കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആയിരുന്നു മുഖ്യാഥിതി. ജോർജ് കുര്യൻ പരിപാടിക്ക് എത്തില്ലെന്നാണ് ഒടുവിൽ വരുന്ന വിവരങ്ങൾ. എന്നാൽ എങ്ങിനെയും കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിക്കാൻ കെ.യു.ഡബ്ല്യു.ജെ ബിജെപിയുടെ കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നു എന്നും വിവരങ്ങൾ ഉണ്ട്.
ജോർജ് കുര്യൻ കെ.യു.ഡബ്ല്യു.ജെ പരിപാടിയിൽ എത്തുന്നതിനെതിരേ പാർട്ടിക്ക് ഉള്ളിൽ പ്രതിഷേധം ഉണ്ടായിരുന്നു. മാത്രമല്ല മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ഇതേ വേദിയിലാണ് പരാമർശത്തിന്റെ പ്രിന്റ് ചെയ്ത് വിതരണം ചെയ്തത്. ഇതായിരുന്നു കെ യു ഡബ്ല്യു ജെയുടെ സുരേഷ് ഗോപിക്കെതിരായ സംസ്ഥാന സമ്മേളനത്തിലെ പ്രമേയ വരികൾ