Kerala
തല്‍ക്കാലം വിവാദത്തിനില്ല; കേന്ദ്രസര്‍ക്കാര്‍ ശരിയായി ഇടപെട്ടു: മുഖ്യമന്ത്രി
കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ നമുക്കുണ്ടായത് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. ഇനി ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധ വേണം. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.