Kerala

കുവൈറ്റ് ദുരന്തം; മൃതദേഹങ്ങൾ അൽപ്പസമയത്തിനകം കൊച്ചിയിലെത്തിക്കും, നടപടികൾ പൂർത്തിയായതായി മന്ത്രി

Posted on

കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നടപടികളും പൂർത്തിയായതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പരിക്കേറ്റവരിൽ ഭൂരിഭാഗം ആളുകളും മലയാളികളാണ്. അവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കുവൈറ്റിലേക്ക് പുറപ്പെടാൻ യാത്രാ അനുമതി നിഷേധിച്ചതിലും മന്ത്രി പ്രതികരിച്ചു. ദുരന്തമുഖത്ത് നിൽകുമ്പോൾ ഇത്തരം നടപടി വേണ്ടായിരുന്നു. അവിടെ എത്തിയിരുന്നെങ്കിൽ കുറച്ചൂടെ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.10.30യോടെ മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് ഉമേഷ് പറഞ്ഞു.
മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുമെന്നും കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version