Kerala

കുന്നംകുളം ശ്രീ വിവേകാനന്ദ കോളജില്‍ 22 വര്‍ഷത്തിനുശേഷം എബിവിപിയില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്ത് എസ്എഫ്‌ഐ

Posted on

തൃശൂര്‍ കുന്ദംകുളം കോളേജ് യൂണിയന്‍ എബിവിപിയില്‍ നിന്നും പിടിച്ചെടുത്ത് എസ്എഫ്‌ഐ. 2 ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികണം. 2 കൊല്ലം എബിവിപി ഭരിച്ചിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്‌ഐ പിടിച്ചെടുത്തത്.

‘കുന്ദംകുളത്തൊരു കോളേജുണ്ട്. 22 കൊല്ലം എബിവിപി കോട്ടയായ് കൊണ്ടുനടന്ന വിവേകാനന്ദ. ആ കഥ ഇവിടെ അവസാനിക്കുന്നു. കോട്ട പൊളിച്ച് എസ്എഫ്‌ഐ യൂണിയന്‍ നേടിയിരിക്കുന്നു. ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍’, ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നിരവധി കോള =ജുകളാണ് എസ്എഫ്‌ഐ പിടിച്ചെടുത്തിരിക്കുന്നത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. എട്ടു വര്‍ഷത്തിനു ശേഷം കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്എഫ്ഐയുടെ അഗ്നി ആഷിക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version