Kerala

അമ്മ തലപ്പത്തേക്ക് കുഞ്ചാക്കോ ബോബൻ എത്തുമോ? പ്രതികരണം

Posted on

കൊച്ചി : താരസംഘടന അമ്മയുടെ നേതൃനിരയിലേക്ക് എത്തിയേക്കുമെന്ന നിലയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ. സംഘടനയുടെ നേതൃത്വത്തിലേക്ക് വരാൻ ഇപ്പോൾ ആലോചനയില്ലെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. ഇക്കാര്യത്തെ കുറിച്ച് നിലവിൽ ആലോചനയില്ല. ഔദ്യോഗികമായി സംഘടനയിൽ അത്തരമൊരു ചർച്ചയും ഉണ്ടായിട്ടില്ല.

സംഘടനയുടെ പേര് തന്നെ അമ്മ എന്നാണ്. ആ പേര് അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന പുരോഗമനപരമായ തീരുമാനങ്ങളെടുക്കുന്ന സംഘടനായി അമ്മ തിരിച്ച് ശക്തമായി വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

സംഘടന ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയമില്ല. സിനിമക്ക് സംഘടന  ആവശ്യമാണെന്നും കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു. പുതിയ ചിത്രം ബോഗെയ്ൻവില്ലയുടെ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു നടൻ. സിനിമയിൽ മാത്രമല്ല, ഒരു ജോലി സ്ഥലത്തും സ്ത്രീ അബലയാണെന്ന് തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version