Kerala

ഓട്ടം പോയി, കൂലി ചോദിച്ച് ഓട്ടം മാത്രം ബാക്കി, തെരെഞ്ഞെടുപ്പ് ഓട്ടം പോയവർക്ക് ഇത് വരെയായും കൂലിയില്ല: കൂലി നൽകിയെ തീരൂവെന്ന് കെ.ടി.യു.സി (എം)

Posted on

പാർലമെന്റ് ഇലക്ഷനിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് ഓട്ടം പോയ പാലായിലെ ടാക്സി തൊഴിലാളികളുടെ വാഹനങ്ങളുടെ കൂലി ഉടൻ നൽകണം : ടാക്സി തൊഴിലാളി യൂണിയൻ കെ. ടി. യു. സി (എം )

പാലാ : ഈ കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് ഓട്ടം പോയ പാലായിലെ ടാക്സി തൊഴിലാളികളുടെ വാഹനങ്ങളുടെ വാടക മാസങ്ങൾ കഴിഞ്ഞിട്ടും നാളിതുവരെ സർക്കാർ നൽകിയിട്ടില്ല. പ്രസ്തുത വാഹനങ്ങളുടെ വാടക ലഭിക്കാത്തതിനാൽ ടാക്സി തൊഴിലാളികൾ ദുരിതത്തിൽ ആണെന്നും, പ്രസ്തുത കൂലി ഉടൻ നൽകണമെന്നും ടാക്സി തൊഴിലാളി യൂണിയൻ കെ. ടി. യു. സി (എം ) പാലാ ടൗൺ മുൻസിപ്പൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

പാലായിൽ നടന്ന യൂണിയൻ സമ്മേളനത്തിൽ സെക്രട്ടറി ബിന്നിച്ചൻ മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.

ജിജോ മാടയ്ക്കൽ, സോമിച്ചൻ തുമ്മനികുന്നേൽ, കിരൺ ബാബു, ജോഷി പരിയാനിക്കൽ, അജിത് പനയ്ക്കൽ, സിജോ ജോസഫ്, ബൈജു ചൂരയ്ക്കാട്ട് സിബി പുന്നത്താനം, ജിൻസ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version