Kerala
സിദ്ധാര്‍ഥന്റെ മരണം: കെഎസ്‌യു അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങി
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കെഎസ്‌യു അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങി. കെഎസ്‌യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജ് കവാടത്തിന് മുന്നിലാണ് അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങിയത്.
സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളിലൊരാളെ പൊലീസ് പിടികൂടിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും പാലക്കാട് സ്വദേശിയുമായ അഖിലിനെയാണ് പാലക്കാട് നിന്ന് അറസ്റ്റിലായത്. ഇതോടെ, കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
എന്നാല്‍, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന്‍ പ്രസിഡന്റ് അരുണ്‍ എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്.