Kerala

നാല് വർഷ ബിരുദം നടപ്പിലാക്കുന്നത് മുൻകരുതലില്ലാതെ; കെഎസ്‌യു

Posted on

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ഇന്ന് മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ കോഴ്സ് നടത്തിപ്പിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധം.

ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തെ ഗവൺമെന്റ് വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാല് വർഷ ബിരുദ കോഴ്‌സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന ആശങ്ക നേരത്തെ തന്നെ വിദ്യാഭ്യാസ വിദഗ്ധർ ഉന്നയിച്ചിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ടായിരുന്നു.

നാലു വർഷ ബിരുദം നടപ്പിലാക്കുമ്പോൾ സ്വീകരിക്കേണ്ട ഒരു മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും ക്ലാസുകൾ ഇന്ന് ആരംഭിക്കുമ്പോൾ തന്നെ സിലബസുകൾ പോലും കൃത്യമായി വിദ്യാർത്ഥികൾക്ക് നൽകിയിട്ടില്ലെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. സർവത്ര ആശങ്കയും ആശയക്കുഴപ്പവുമാണ് നിലനിൽക്കുന്നത്. സർക്കാരിന് ഇത് സംബന്ധിച്ച് ഒരു വ്യക്തതയും ഇല്ല. ഇന്റേൺഷിപ്പുമായി ബന്ധപെട്ടും വ്യക്തത വരുത്തിയിട്ടില്ല, മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version