കണ്ണൂർ: കോളേജ് പ്രിൻസിപ്പാളിന് നേരെ കെഎസ്‌യു നേതാക്കളുടെ ഭീഷണി.
മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജ് പ്രിൻസിപ്പാളിന് നേരെയാണ് കെഎസ്‌യു നേതാക്കൾ ഭീഷണി മുഴക്കിയത്. എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദിന് പ്രിൻസിപ്പാൾ അനുമതി നൽകിയത് ചോദ്യം ചെയ്താണ് കെഎസ്‌യു ഭീഷണി. തിരുവനന്തപുരം അല്ല മട്ടന്നൂർ എന്ന് ആലോചിച്ചോ എന്നായിരുന്നു കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പാളാടിൻ്റെ ഭീഷണി. നാണംകെട്ടവൻ എന്ന് വിളിച്ചും പ്രിൻസിപ്പാളിനെ ആക്ഷേപിച്ചു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.