കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ പ്രതിപക്ഷ നേതാവിൻ്റെ വാദം പൊളിയുന്നു. അറസ്റ്റിലായ മുഖ്യപ്രതി ഷാലിക്ക് കെ എസ് യു യൂണിറ്റ് സെക്രട്ടറി തന്നെയെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചു. കെ എസ് യു വിൻ്റെ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഷാലിക്ക് കളമശേരി പോളിടെക്നിക് സെക്രട്ടറിയായപ്പോൾ കെ എസ് യു പുറത്തിറക്കിയ പോസ്റ്റർ ആണിത്.

കെ എസ് യു നേതാക്കള ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണ്ണായക വിവരങ്ങൾ ആണ്. ലഹരി വിൽപനയാണ് മുഖ്യ തൊഴിലെന്ന് നേതാക്കൾ പറഞ്ഞു. കാമ്പസിന് പുറത്തും കഞ്ചാവ് വിൽപനയുണ്ട്. കെ എസ് യു ഭാരവാഹിയായിരിക്കെയാണ് കഞ്ചാവ് വിൽപനയിലേക്ക് കടന്നത്. സുരക്ഷിതമാണെന്ന ധാരണയിലാണ് ഹോസ്റ്റലിൽ സൂക്ഷിച്ചത്.
ചില്ലറ വിൽപനക്ക് തയ്യാറാക്കുന്നത് ആകാശിൻ്റെ മുറിയിൽ വച്ചാണ്. ആകാശും കെ എസ് യു പ്രവർത്തകനാണ്. കെ എസ് യു പോളി യൂണിറ്റ് കമ്മറ്റികൾ ചേരുന്നത് ഇതേ മുറിയിൽ ആണ്. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആദിൽ ഇതേ മുറിയിലെ താമസക്കാരൻ ആണ്.

