തിരുവനന്തപുരം: ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിപ്പുമായി കെഎസ്‌യു. വിദേശ സര്‍വകലാശാലകളുടെ വരവില്‍ ആശങ്കയുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചു തകര്‍ക്കുന്നതിനുള്ള ഡീലാണ് പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും കെഎസ്‌യു പറഞ്ഞു. വിഷയത്തില്‍ സമരവുമായി മുന്നോട്ട് പോവാനാണ് കെഎസ്‌യു തീരുമാനം.
വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്എഫ്‌ഐയും രംഗത്തുവന്നിരുന്നു. വിഷയത്തിലെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരുവിധ വിവേചനങ്ങളുമുണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങളും സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്നും അനുശ്രീ അറിയിച്ചു. കോഴിക്കോട് എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.