കെഎസ്ആർടിസിയിൽ വലിയ മാറ്റങ്ങൾ വരുന്നുവെന്ന സൂചന നൽകി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളില്‍ ജനങ്ങളെ ഞെട്ടിക്കുമെന്നാണ് പ്രഖ്യാപനം. അത്രയുംവലിയ മാറ്റമാണ് വരാന്‍ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കിതമ്പാനൂരിൽ എമർജൻസി മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരു വിമര്‍ശിച്ചാലും കുഴപ്പമില്ല. മന്ത്രി കുടുംബസമേതം ബസില്‍ യാത്ര ചെയ്തത് കാറില്‍ യാത്ര ചെയ്യുന്നവരെയും ബസില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. ‘കാത്തിരുന്നോള്ളൂ അതിന്റെ ക്രമീകരണമെല്ലാം പൂർത്തിയായിട്ടുണ്ട്. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യും’ – എന്നായിരുന്നു മന്ത്രി പറഞ്ഞത്.