Kerala
സ്മാർട്ടാകാൻ കെഎസ്ആർടിസി; ടിക്കറ്റും സീറ്റും ട്രാക്കിങ്ങും ഒക്കെ ഇനി ആപ്പിലൂടെ അറിയാം, ട്രയൽ തുടങ്ങി
കൊല്ലം: കെഎസ്ആർടിസിയും ഇനി സ്മാർട്ട് ആകും. ബസ് കാത്ത് നിൽക്കാതെ കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാൻ ഇനി കെഎസ്ആർടിസിയുടെ പുതിയ ആപ്പ് സഹായിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസ് വരുന്ന സമയം മുതൽ സീറ്റ് ലഭ്യത, ബസ് എവിടെയെത്തി, വരുന്ന സമയം വരെ പുതിയ ആപ്പ് വരുന്നതോടെ മുൻകൂട്ടിയറിയാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാകും. ആപ്പിന്റെ ട്രയൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ആറ് സെക്കൻഡിലും ജിപിഎസ് ട്രാക്കിങ്ങിലൂടെ വിവരങ്ങൾ ആപ്പിൽ റിഫ്രഷ് ആയിക്കൊണ്ടിരിക്കും. ഓൺലൈൻ റിസർവേഷൻ സൗകര്യം വിപുലീകരിക്കാനും പദ്ധതിയുണ്ട്. ബസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൺട്രോൾ റൂമിൽ അറിയാനുള്ള സൗകര്യവും ഉണ്ടാകുന്നതാണ്.