Kerala
നിലയ്ക്കൽ പമ്പ റൂട്ടില്‍ സർവ്വീസ് നടത്താൻ കെഎസ്ആര്‍ടിസിക്ക് മാത്രം അധികാരം, സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം
ദില്ലി:ശബരിമല തീർത്ഥാടകാരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. നിലയ്ക്കൽ – പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ സർവ്വീസ് നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരം ഉള്ളൂ എന്നും സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യ സർവ്വീസ് നടത്താൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷിത്തിനെയും സത്യവാങ്മൂലത്തിൽ കെ. എസ്. ആർ. ടി.സി വിമർശിക്കുന്നുണ്ട്. അനാരോഗ്യകരമായ മത്സരത്തിലൂടെ ജനങ്ങൾക്ക് ഇടയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കി അനാവശ്യ സാമ്പത്തിക ലാഭത്തിന് ആണ് വിശ്വ ഹിന്ദു പരീക്ഷത്തിന്റെ ശ്രമം എന്നാണ് കെഎസ്ആർടിസിയുടെ ആരോപണം.