കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടിയുടെ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കര്‍. വായ്പാ തിരിച്ചടവിനാണ് ഭൂരിഭാഗം പണവും അനുവദിച്ചിരിക്കുന്നത്.
പെന്‍ഷന്‍ വിതരണത്തിന് എടുത്ത വായ്പകളുടെ തിരിച്ചടക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. 71.53 കോടി രൂപ കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിന് ഉപയോഗിക്കാം. 20 കോടി രൂപ കെഎസ്ആര്‍ടിസിക്കുള്ള സഹായമാണ്.
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് ഈ മാസം ആദ്യം 30 കോടി രൂപ കൂടി കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായം അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോള്‍ 20 കോടി കൂടിയുടെ സഹായം കൂടി നല്‍കിയിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.