Kerala

ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കെഎസ്ആര്‍ടിസി ബസില്‍ കയറാം; സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റ് നടപ്പിലാക്കുന്നു. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് പരിഷ്‌കാരം. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ കൊമേഴ്‌സ്യല്‍ വിഭാഗം സ്‌പോണ്‍സര്‍ഷിപ്പുകള്‍വഴി ലഭ്യമാക്കും. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള ബസുകളില്‍ മുപ്പതിനകം പുതുക്കിയ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജൂലൈ 31നകം ഓര്‍ഡിനറി ബസുകളടക്കം എല്ലാ ബസുകളിലും നടപ്പാക്കാനും യൂണിറ്റ്, മേഖല, വര്‍ക്ഷോപ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് (രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ) ഉണ്ടായിരിക്കും.

ഡെസ്റ്റിനേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കാണ് നല്‍കുക. 15 മുതല്‍ 99വരെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ (പാറശാലയില്‍നിന്ന് തുടങ്ങി കാഞ്ഞങ്ങാട് വരെ), 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ക്കും നല്‍കും. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ ഈ നമ്പരിനോടൊപ്പം ജില്ലാ കോഡും ചേര്‍ക്കണം.

200 മുതല്‍ 399വരെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് കൂടെ ഉണ്ടായിരിക്കും. ഡെസ്റ്റിനേഷന്‍ നമ്പര്‍ ആറ് ആയിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top