Kerala

കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുക​ൾ ഉടൻ ആരംഭിക്കും; പുത്തൻ പ്രഖ്യാപനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കൂടൂതൽ അന്തര്‍ സംസ്ഥാന സര്‍വ്വീസുകൾക്ക് തയാറെടുത്ത് കെഎസ്ആര്‍ടിസി. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ദൂര സർവിസുകൾക്കായി ഉപയോ​ഗിക്കുക. 2019ല്‍ തമിഴ്നാടുമായി കേരളം ഉണ്ടാക്കിയ കരാറി​ന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുക​ൾ ആരംഭിക്കുന്നത്.

പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വീസുകളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ സര്‍വീസുകളും ക്രമീകരിച്ചിട്ടുള്ളത്.

കേരളത്തിലെ മിക്ക യൂണിറ്റുകളില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

അതേസമയം, പത്തനാപുരം കണ്ണൂര്‍ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസിന് കഴിഞ്ഞദിവസം തുടക്കമായി. പത്തനാപുരം യൂണിറ്റിന് പുതുതായി
അനുവദിച്ച സ്വിഫ്റ്റ് ബസുകള്‍ പ്രയോഗിച്ചാണ് കണ്ണൂര്‍ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് മൂന്നു പത്തിനാണ് പത്തനാപുരം യൂണിറ്റില്‍ നിന്നും ബസ് കണ്ണൂരിലേക്ക് പുറപ്പെടുന്നത്. പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, നോര്‍ത്തു പറവൂര്‍, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തലശ്ശേരി, വഴി രാവിലെ 3:30ന് കണ്ണൂര്‍ എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ യൂണിറ്റില്‍ നിന്നും രാത്രി 7.30നാണ് മടക്കയാത്ര. രാവിലെ 7:55ന് പത്തനാപുരം യൂണിറ്റില്‍ എത്തിച്ചേരുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top