മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോട്ടയ്ക്കൽ പറപ്പൂർ സ്വദേശി ഹാരിസിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ നിലമ്പൂർ വഴിക്കടവിൽ വെച്ചാണ് സംഭവം. ഊട്ടിയിൽ നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു.


