ഹരിപ്പാട് : ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം. കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തീരദേശ റൂട്ടിൽ സർവീസ് നടത്തുന്ന കുമ്പളത്ത് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായ കൊട്ടാരക്കര നെടുവത്തൂർ രശ്മി നിവാസിൽ സജീവ് ( 26), തൃക്കുന്നപ്പുഴ കോട്ടെമുറി വാലയിൽ ഷാനവാസ്( 25) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ജാക്കി ലിവർ ഉപയോഗിച്ച് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു; പ്രൈവറ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ
By
Posted on