ഇടുക്കി: നേര്യമംഗലത്തിന് സമീപം മണിയന്‍പാറ എന്ന സ്ഥലത്ത് കുമളി യൂണിറ്റിലെ ആർ എസ് സി 598 ബസ് മറിഞ്ഞ് അപകടം സംഭവിച്ച് ബസ്സിലെ യാത്രക്കാരിയായ ഒരാള്‍ മരണപ്പെടുകയും 21 യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക് പറ്റുകയും ചെയ്തിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുമളി യൂണിറ്റിലെ ഡ്രൈവര്‍ കെ.ആര്‍ മഹേഷിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.


