Kerala
ഇലക്ട്രിക് ബസുകളുടെ വരവോടെ ഡീസൽ ഉപഭോഗം ഗണ്യമായി കുറഞ്ഞു; സമ്മതിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ വരവോടെ നഗരത്തിൽ ഡീസൽ ഉപഭോഗം കുറഞ്ഞെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി കെ.ബി. ഗണേഷ്‌കുമാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇലക്ട്രിക് ബസുകളുടെ വരവിന് ശേഷം തിരുവനന്തപുരം നഗരത്തിൽ ഡീസൽ ഉപഭോഗം ഗണ്യമായി കുറച്ചെന്ന് മന്ത്രി നിയമസഭയിൽ സമ്മതിച്ചു.
ഇല്ക്ട്രിക് ബസ് സംബന്ധിച്ച് മന്ത്രിയും സർക്കാറും ഭിന്നാഭിപ്രായം നിലനിൽക്കെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിനം ഡീസൽ ചെലവ് 30 ലക്ഷം കുറയ്ക്കാനുള്ള നടപടി കെഎസ്ആർടിസി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. രാത്രി കാലങ്ങളിൽ ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ രാത്രി ആളില്ലാതെ തിരിച്ചുവരുന്നത് ഒഴിവാക്കാൻ സ്റ്റേ സർവീസായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ബസ് ജീവനക്കാർക്കുള്ള താമസ സൗകര്യം തദ്ദേശ സ്ഥാപനങ്ങളോ റസിഡന്റ്സ് അസോസിയേഷനുകളോ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഡീസൽ ബസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചോ, ഇ-ബസുകൾ ലാഭ