Kerala

മൂന്നാറിലേക്ക് ഓപ്പണ്‍ ഡബിള്‍ഡക്കർ സർവീസുകളൊരുക്കി കെഎസ്ആർടിസി

ഇടുക്കി: തിരുവനന്തപുരത്ത് ‘നഗരക്കാഴ്ചകള്‍’ ഓപ്പണ്‍ ഡബിള്‍ഡക്കർ സർവീസുകളുടെ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്‌ആർടിസിയുടെ പുതുവർഷ സമ്മാനം.

‘റോയല്‍ വ്യൂ’ എന്ന പേരിലാണ് മൂന്നാറില്‍ ഡബിള്‍ ഡക്കർ സർവീസ് നടത്തുക. സർവ്വീസിന്റെ ഉദ്ഘാടനം ഡിസംബർ 31 ന് ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കും. ബഹു: കഴക്കൂട്ടം എം എല്‍ എ ശ്രീ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ റോയല്‍ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും.

യാത്രക്കാർക്ക് പുറം കാഴ്ചകള്‍ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് ഡബിള്‍ഡക്കർ സർവ്വീസ് ഒരുങ്ങുന്നത്. ഇതേ അവസരത്തില്‍ തന്നെ കെഎസ്‌ആർടിസിയുടെ 2025 ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top