തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമുള്ളതാണ് എന്നും ആളുകളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ഈ പരിപാടി പിന്‍വലിക്കണം എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം വൈദ്യുതി നിരക്ക് കൂടുകയാണെന്നും അത് അനാസ്ഥകൊണ്ടും അഴിമതികൊണ്ടും ഉണ്ടാക്കിവെച്ചതാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നിരക്കുവര്‍ധനവിനെതിരേ കോണ്‍ഗ്രസും യു.ഡി.എഫും സമരമുഖത്തേക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ വൈദ്യുതി നിരക്ക് അനുസരിച്ച് ഇപ്പോള്‍ 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു സാധാരണക്കാരന് 50 രൂപയോളം കൂടുതല്‍ വരും.
മാര്‍ച്ച് മാസം കഴിഞ്ഞാല്‍ അത് നൂറ് രൂപയില്‍ കൂടുതലാകുന്ന സ്ഥിതിയാണ്. ആളുകളെ സംബന്ധിച്ച് താങ്ങാന്‍ കഴിയാത്ത സ്ഥിതിയില്‍ വൈദ്യുതി നിരക്ക് കൂടുകയാണ്. ഡെപ്പോസിറ്റ് ചാര്‍ജടക്കം മാര്‍ച്ചില്‍ കൂടുമ്പോള്‍ വലിയ ബാധ്യത സാധാരണക്കാര്‍ക്ക് ഉണ്ടാകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.