Kerala

അക്ഷയ, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാനാവില്ല: കെഎസ്ഇബി

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബില്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

വൈദ്യുതി ബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി.

70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈന്‍ വഴിയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. പണമടക്കാനായി നിരവധി നിരവധി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണമടയ്ക്കാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top