Kerala

വൈദ്യുതി നിരക്ക് വീണ്ടും മാറും; കൂട്ടാനും കുറയ്ക്കാനും ആലോചന

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ മാറ്റം വരുത്താൻ ആലോചന. പീക്ക് സമയത്തെ നിരക്ക് വർധിപ്പിക്കാനാണ് നീക്കം. പകൽ സമയത്ത് നിരക്ക് കുറച്ച് പീക്ക് സമയത്ത് കൂട്ടാനാണ് ചർച്ചകൾ നടക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

2022 ജൂണിലും 2023 നവംബറിലും കേരളത്തിൽ നിരക്ക് കൂട്ടിയിരുന്നു. യൂണിറ്റിന് 20 പൈസയായിരുന്നു ഒടുവിൽ വർധിപ്പിച്ചത്. എല്ലാ വർഷവും നിരക്ക് വർധിപ്പിക്കുമെന്ന് കഴിഞ്ഞ തവണ നിരക്ക് കൂട്ടിയപ്പോൾ മന്ത്രി വ്യക്തമാക്കിയിരുന്നു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത് . ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്നുമാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.

നിലവിലെ വൈദ്യുതി നിരക്ക്

പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജുൾപ്പെടെ യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഫിക്സഡ് ചാർജ് ഉൾപ്പെടെ യൂണിറ്റിന് 3.25രൂപയാണ് നൽകുന്നത്.40 രൂപയാണ് സിംഗിൾഫേസ് ഉപഭോക്താക്കൾ പ്രതിമാസം ഫിക്സഡ് ചാർജായി നൽകേണ്ടത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 100 രൂപ.

51 യൂണിറ്റ് മുതൽ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 4.05 രൂപ നൽകുന്നുണ്ട്. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 65 രൂപ. ത്രീഫേസ് ഫിക്സഡ് ചാർജ് 140 രൂപ. 101 യൂണിറ്റു മുതൽ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 5.10രൂപയാണ് നിരക്ക്. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 85. ത്രീഫേസ് ഫിക്സഡ് ചാർജ് 170 രൂപ.

151 മുതൽ 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.95 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 120. ത്രീഫേസ് ഫിക്സഡ് ചാർജ് 180. 200 യൂണിറ്റു മുതൽ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 8.20 രൂപയാണ് നിരക്ക്.

സിംഗിൾഫേസ് ഫിക്സഡ് ചാർജ് 130. ത്രീഫേസ് ഫിക്സഡ് ചാർജ് 200. മുന്നൂറ് യൂണിറ്റ് കഴിഞ്ഞാൽ ഓരോ യൂണിറ്റിനും ഒറ്റ നിരക്കാണ് (നോണ്‍ ടെലസ്കോപ്പിക്). 0–300 യൂണിറ്റിന് 6.40 രൂപ. 0–350 യൂണിറ്റുവരെ 7.25 രൂപ. 0–400 യൂണിറ്റുവരെ 7.60 രൂപ. 0–500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിനു മുകളിൽ ഓരോ യൂണിറ്റിനും 8.80 രൂപയാണ് ഈടാക്കുന്നത്. പ്രതിമാസ ഉപയോഗം 40 യൂണിറ്റിനു താഴെയുള്ള ബിപിഎല്ലുകാർക്ക് ഫിക്സഡ് ചാർജില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top