Kerala

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി നിരക്ക് കേരളത്തിലോ?

Posted on

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തെറ്റാണെന്നും തെളിവ് സഹിതം വിശദീകരിച്ച് കെഎസ്ഇബി. ഇതിന് പരിഹാരം സ്വകാര്യ വല്‍ക്കരണമാണെന്ന് വാദിക്കുന്നതും വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിലെയും ഗുജറാത്തിലേയും വൈദ്യുതി ബില്ലുകള്‍ താരതമ്യം ചെയ്തുകൊണ്ട് ആയിരത്തിലേറെ രൂപയുടെ വ്യത്യാസമുണ്ടെന്ന് കെഎസ്ഇബി പറയുന്നത്.

കെഎസ്ഇബി പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്

കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നതായി കാണുന്നുണ്ട്. സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണിത്. ഉദാഹരണത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വൈദ്യുതി ബില്ലുകള്‍ പരിശോധിക്കാം.

1. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ വൈദ്യുതി വിതരണം ചെയ്യുന്നത് ടൊറെന്റ് പവര്‍ എന്ന സ്വകാര്യ കമ്പനിയാണ്. ഒരു സിംഗിള്‍ ഫേസ് ഗാര്‍ഹിക ഉപഭോക്താവിന്റെ ദ്വൈമാസ ബില്ലാണ് ചിത്രത്തില്‍ കാണുന്നത്.

492 യൂണിറ്റ് ഉപയോഗത്തിന് അടയ്‌ക്കേണ്ട തുക 4380 രൂപ.

അതേ ഉപയോഗത്തിന് കേരളത്തില്‍ നല്‍കേണ്ട തുക കെ എസ് ഇ ബി വെബ്‌സൈറ്റിലെ ബില്‍ കാല്‍ക്കുലേറ്ററില്‍ കണക്കാക്കിയതാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.

ബില്‍ തുക : 3326 രൂപ.

ബില്ലിലെ വ്യത്യാസം : 1054 രൂപ.

ആയിരത്തിലേറെ രൂപ കേരളത്തെക്കാള്‍ കൂടുതലാണ് ഗുജറാത്തില്‍ എന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version