തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ കെഎസ്ഇബി സ്തംഭനാവസ്ഥയിലേക്ക്. പുതിയ നിർമാണ പ്രവൃത്തികൾ ആരംഭിക്കില്ല. അടിയന്തര പ്രധാന്യമില്ലാത്ത നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും ടെക്നിക്കൽ ഡയറക്ടർമാർക്ക് സിഎംഡി നിർദേശം നൽകി. ശമ്പളവും പെൻഷനും നൽകാൻ ലോൺ എടുക്കേണ്ട സ്ഥിതി ആയതിനാൽ ചെലവ് ചുരുക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സിഎംഡി നൽകിയ കത്തിൽ പറയുന്നു.