Kerala

വെെദ്യുതി പ്രതിസന്ധി; മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. നിലവിൽ പവർകട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ലോഡ് ഷെഡ്ഡിങ്ങ് ഉണ്ടാവില്ലെങ്കിലും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് തുടരും. ഇത് ബോധപൂർവമല്ലെന്നും അമിത ലോഡ് മൂലം സ്വയം നിയന്ത്രിതമായി സംഭവിക്കുന്നതാണെന്നും കെഎസ്ഇബി വക്താവ് പറഞ്ഞു. വിഷയം യോഗത്തിൽ ചർച്ചയാകും.

പ്രതിദിന വെെദ്യുതി ഉപയോഗം റെക്കോർഡ് കടക്കുന്ന പശ്ചാത്തലത്തിലാണ് വെെദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിലുള്ള നിർണായക യോഗം. ലോ‍ഡ് ഷെഡ്ഡിങ്ങ് വേണമെന്ന ആവശ്യം സർക്കാരിനോട് ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും കെഎസ്ഇബി പറയുന്നു. ജൂൺ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കിൽ വെെദ്യുതി നിയന്ത്രണം എർപ്പെടുത്തണമോ എന്നുളളതും യോഗത്തിൽ ചർച്ച ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top