Kerala

ഇത്തവണ വൈദ്യുതി ബില്‍ കുറയും; കാരണമിത്…

Posted on

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മെയ്- ജൂണ്‍- ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്താണ് പലിശത്തുക നല്‍കുകയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പലിശ വര്‍ഷംതോറും പരിഷ്‌കരിക്കാറുണ്ട്. 600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ വൈദ്യുതി ബില്ലില്‍ 41 രൂപ കുറയും. ഇത് കിഴിച്ചാണ് ബില്‍ കണക്കാക്കുക. കണക്ടഡ് ലോഡും താരിഫ് വിഭാഗവും അനുസരിച്ചാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നത്. ആറുമാസത്തെ ശരാശരി ഉപഭോഗത്തിലെ ഏറ്റക്കുറച്ചിലും കണക്ട്ഡ് ലോഡിലെ വ്യത്യാസവും അനുസരിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതുക്കും.

‘600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍- ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലില്‍ adjustment ആയി കാണിച്ച് കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള തുകയായി ബില്ലില്‍ കാണിക്കുകയുള്ളൂ. (കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ ഡെപ്പോസിറ്റ് KSEB യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്)’- മന്ത്രി കുറിച്ചു.

കുറിപ്പ്:

സന്തോഷവാര്‍ത്ത!

കെ എസ് ഇ ബി ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കും. ഇത് കെ എസ് ഇ ബിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും മെയ് – ജൂണ്‍ – ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്ത് നല്‍കും.

Cash deposit Interest: നാം വൈദ്യുതി connection എടുക്കമ്പോള്‍ connected Load അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും Cash deposit അടക്കാറുണ്ട്. ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) ല്‍ പറഞ്ഞിരിക്കുന്ന പ്രകാരം, ഈ തുക ദ്വൈമാസ ബില്ലു നല്‍കപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ Bill ന്റെ മൂന്ന് ഇരട്ടിയാണ്. Monthly Bill ആണെങ്കില്‍ രണ്ടിരട്ടി. ഈ തുകയ്ക്ക് KSEBL ഓരോ സാമ്പത്തിക വര്‍ഷവും ആ വര്‍ഷം ഏപ്രില്‍ ഒന്നാം തീയതി നിലനിന്ന ബാങ്ക് പലിശ നിരക്കില്‍ നല്‍കുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാന്റ് ചെയ്യുന്നത്). 2023-24 ല്‍ 6.75% ആണ് പലിശ നിരക്ക്.

ഉദാഹരണം

600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലില്‍ adjustment ആയി കാണിച്ച് കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള തുകയായി ബില്ലില്‍ കാണിക്കുകയുള്ളൂ. (കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ ഡെപ്പോസിറ്റ് KSEB യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version