പെരുമഴ പ്രവചിച്ച സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി.
കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.
പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുതി പ്രവാഹം ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്തു പോകുകയോ സ്പർശിക്കുകയോ മറ്റാരേയും സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.