കണ്ണൂര്‍: ഡിസിസി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെ അവന്‍ എന്ന് വിശേഷിപ്പിച്ചാണ് സുധാകരന്‍ പ്രതികരിച്ചിരിക്കുന്നത്. ”അവന്‍ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരം കെട്ടവന്‍. ആണത്തമുണ്ടോ?” എന്നാണ് സുധാകരന്‍ പ്രതികരിച്ചത്.
പിണറായി വിവരം കെട്ടവന്‍, ആണത്തമുണ്ടോ? അവന്‍ വെട്ടിക്കൊന്നത് എത്രപേരെ? ബോംബ് വിവാദത്തില്‍ സുധാകരന്‍
By
Posted on