കെ മുരളീധരന്റെ നേതൃത്വത്തിൽ ഈ മാസം അഞ്ചാം തീയ്യതി തിരുവനന്തപുരത്തുവെച്ചാണ് അനുസ്മരണ പരിപാടി. ഈ പരിപാടിയിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്‌ക്കോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ ക്ഷണമില്ല. ആകെ കെപിസിസി പ്രസിഡന്റ് സുധാകരന് മാത്രമാണ് ക്ഷണമുള്ളത്.തൃശ്ശൂരിലെ തോൽവിക്ക് ശേഷം മുരളീധരനെ നേരിട്ടുകണ്ട് ആശ്വസിപ്പിച്ച ഒരേയൊരു നേതാവ് കെ സുധാകരൻ മാത്രമായിരുന്നു.
കോഴിക്കോടുള്ള വീട്ടിൽച്ചെന്നായിരുന്നു സുധാകരൻ മുരളീധരനെ കണ്ടത്. ശേഷം താൻ മാറിനിന്ന് മുരളീധരന് കെപിസിസി അധ്യക്ഷസ്ഥാനം നൽകാനും തയ്യാറെന്ന തരത്തിലുള്ള പ്രതികരണവും നടത്തിയിരുന്നു. എന്തുകൊണ്ട് മറ്റ് നേതാക്കൾ കാണാൻ വന്നില്ലെന്ന ചോദ്യത്തിന് പല നേതാക്കളും തിരക്കുള്ളവരല്ലേ, അവരൊക്കെ അങ്ങ് പൊയ്ക്കോട്ടേ എന്ന തരത്തിലുള്ള പ്രതികരണമാണ് മുരളീധരൻ നൽകിയത്.