Kerala

ശബരിമലയില്‍ തിരുപ്പതി മോഡല്‍ പ്രായോഗികമല്ല, 10% പേർക്ക് സ്പോട്ട് എൻട്രി ഉണ്ടാകണം: കെ. സുരേന്ദ്രൻ

ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്‌പോട്ട് എന്‍ട്രി വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സജജീകരണങ്ങള്‍ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയില്‍ വര്‍ഷം മുഴുവന്‍ ഭക്തര്‍ വന്നുകൊണ്ടിരിക്കുന്നതാണ്.

എന്നാല്‍ ശബരിമല അതില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക ഘട്ടത്തില്‍ മാത്രമാണ് ദര്‍ശനം ഉള്ളത്. പൊലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പിണറായി സര്‍ക്കാര്‍ ഭക്തജനങ്ങളോട് മുമ്പ് അനുവര്‍ത്തിച്ച സമീപനം എന്തായിരുന്നുവെന്നത് ഇപ്പോഴും ഭക്തരുടെ മനസ്സിലുണ്ട്.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരും മിടുക്കരുമായ പൊലീസ് ഉദ്യേഗസ്ഥരെ ക്രൗഡ്മാനേജ്‌മെന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top