Politics
സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. തിരക്കുപിടിക്കുന്നത് എന്തിനാണെന്നും കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമാണെന്നും ഒരാഴ്ച അധികം സമയം കിട്ടുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു