Kerala
വിമർശനം സദുദ്ദേശപരമല്ല; രാജിക്കത്തിലും മുനവെച്ച് സംസാരം; പി പി ദിവ്യക്കെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജിക്കത്തിലും മുനവെച്ചാണ് പി പി ദിവ്യ സംസാരിക്കുന്നത്. വിമർശനം സദുദ്ദേശപരമായിരുന്നില്ലെന്നും ദുരുദ്ദേശപരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു വിമർശനം. പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേൽനോട്ടം വഹിക്കണമെന്നും ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സിപിഐഎം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സരുന്ദ്രന്റെ വിമർശനം. നവീൻ ബാബുവിന്റെ മരണത്തിൽ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും രാജി പ്രഖ്യാപനത്തിന് പിന്നാലെ പി പി ദിവ്യ പ്രതികരിച്ചു. തൻറെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ രാജിക്കത്തിൽ പറഞ്ഞു. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് നടത്തിയതെങ്കിലും ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പാർട്ടി നിലപാട് ശരിവെക്കുന്നുവെന്നും പി പി ദിവ്യ പറഞ്ഞിരുന്നു. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി ചോദിച്ചെന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കാതെ കടന്നുചെന്നായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്.