മുഖ്യമന്ത്രി പിണറായി വിജയനെതിരെ തരം താണ അധിക്ഷേപവുമായി കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ.
കേരളത്തിലെ കോൺഗ്രസ്സിൽ അഴിമതിയും ഗ്രൂപ്പ് തർക്കങ്ങളും മുമ്പൊന്നുമില്ലാത്ത വിധം രൂക്ഷമാകുമ്പോഴും കെപിസിസി അധ്യക്ഷൻ്റെ പ്രവർത്തന ശൈലി തരം താണ അധിക്ഷേപം തന്നെയാണ്.
കുറച്ചു കാലം മുമ്പ് മുഖ്യമന്ത്രിയെ ജാതിയമായി അധിക്ഷേപിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയാണ് ഇപ്പോൾ കൊല്ലത്ത് കണ്ടത്.
അതേസമയം മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരൻ്റെ അധിക്ഷേപത്തിനെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്