തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ ഇനി കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യരും. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കെപിസിസി വക്താക്കളുടെ പട്ടികയില്‍ കെപിസിസി സന്ദീപ് വാര്യരെ ഉള്‍പ്പെടുത്തി. ഇക്കാര്യം ജനറല്‍ സെക്രട്ടറി എം ലിജു മീഡിയ വിഭാഗം ഇന്‍ചാര്‍ജ് ദീപ്തി മേരി വര്‍ഗീസിനെ അറിയിച്ചു.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദികളില്‍ സജീവമാണ്.ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു.