തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് ഉറപ്പ്.
പാര്‍ട്ടിക്കുള്ളില്‍ താന്‍ അറിയാതെ നടക്കുന്ന നേതൃമാറ്റ ചര്‍ച്ചകളില്‍ കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് ഹൈക്കമാന്റ് ഉറപ്പുനല്‍കിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര പ്രചരണ ജാഥ ഉണ്ട്. ഇന്ന് ഇത് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുന്നത് മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാല്‍ ആണ്. കണ്ണൂരില്‍ എത്തുന്ന കെ സി വേണുഗോപാല്‍, കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിക്കുള്ളില്‍ താന്‍ അറിയാതെ നടക്കുന്ന നേതൃമാറ്റ ചര്‍ച്ചകളില്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച. കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടക്കുന്നത്. കെ സി വേണുഗോപാല്‍ വി ഡി സതീശനുമായും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.