കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെപിസിസി നടത്തുന്ന ജനകീയ പ്രക്ഷോഭ ജാഥ സമരാഗ്നിക്ക് ഇന്ന് തുടക്കം.
കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സംസ്ഥാനതല ജാഥ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 14 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും.