കണ്ണൂർ: ആശുപത്രിക്ക് മുന്നിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തു. പണമിടപാട് തർക്കത്തെ ചൊല്ലിയാണ് ശ്രീകണ്ഠപുരത്ത് കൂട്ടത്തല്ലുണ്ടായത്. തുടർന്ന് കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തു. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ ഉച്ചയോടെ ആശുപത്രിയുടെ പത്താമത് വാർഷികാഘോഷമായിരുന്നു. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനും ചേർന്ന് ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമെതിരെയായിരുന്നു തർക്കം ആരംഭിച്ചത്.
പണമിടപാട് സംബന്ധിച്ച തർക്കം പിന്നീട് കൂട്ടത്തല്ലിലെത്തി. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്റെ മകൻ പണം നൽകാനുണ്ടെന്ന ആരോപണമാണ് കൂട്ടത്തില്ലിന് കാരണമായത്. സംഭവം കൈവിട്ട് പോയതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം, മകനുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഇല്ലെന്നാണ് മുഹമ്മദ് ബ്ലാത്തൂരിന്റെ പ്രതികരണം. സംഘടിച്ചെത്തി ആശുപത്രിയിൽ കയറി അതിക്രമം നടത്തുകയായിരുന്നു എന്നും മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.