Kerala

ട്രിമ്മർ ഓർഡർ ചെയ്തു, മൂന്നു തവണയും വന്നത് തെറ്റായ ഉൽപ്പന്നം; ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

Posted on

കോട്ടയം: ഓൺലൈനിൽ ട്രിമ്മർ ഓർഡർ ചെയ്ത ആൾക്ക് മൂന്നു തവണയും തെറ്റായ ഉൽപ്പന്നം നൽകിയതിന് ഫ്ലിപ്കാർട്ടിന് പിഴ. ഉപഭോക്തൃ തർക്ക പരിഹാര കമ്മിശനാണ് 25,000 രൂപ പിഴ ചുമത്തിയത്. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി.

ഫ്ലിപ്കാർട്ടിൽ നിന്ന് ട്രിമ്മറാണ് സന്ദീപ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചത് വ്യത്യസ്തമായ ഉൽപ്പന്നമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. എന്നാൽ തെറ്റായ ഉൽപ്പന്നമാണ് ഇത്തവണയും ലഭിച്ചത്. ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി. എന്നാൽ മൂന്നാം തവണയും ഇത് ആവർത്തിക്കുകയായിരുന്നു.

ആദ്യം ഫ്ലിപ്കാർട്ടിനാണ് സന്ദീപ് പരാതി നൽകുന്നത്. മറുപടി ലഭിക്കാതിരുന്നതോടെയാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയത്. കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്റെ ഉത്തരവിൽ നിർദേശിച്ചു. പിഴയായി അടയ്ക്കാൻ നിർദേശിച്ച തുക ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version