കോട്ടയം: കൂട്ടിക്കലില്‍ നിന്ന് കാണാതായ രണ്ടു കുട്ടികളയും കണ്ടെത്തി. തിരച്ചിലിന് ഒടുവില്‍ സ്‌കൂളിന് അടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍ നിന്നാണ് ഇരു വിദ്യാര്‍ഥികളെയും കണ്ടെത്തിയത്.
സ്‌കൂളില്‍ പോയ കുട്ടികള്‍ ഇന്ന് വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഏന്തയാര്‍ സ്വദേശികളായ സാന്‍ജോ, അമൃത് എന്നിവരെയാണ് കാണാതായത്. സ്‌കൂള്‍ വിട്ട ശേഷം അവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.
ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിന് ഒടുവിലാണ് സ്‌കൂളിന് അടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍ നിന്ന്് ഇരു വിദ്യാര്‍ഥികളെയും കണ്ടെത്തിയത്.