കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ഭൂഗർഭ സഞ്ചാരപാത ഒരുങ്ങുന്നു. 1.30 കോടി മുടക്കിയുള്ള പാതയുടെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി പാത പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിതാണ് ഭൂഗർഭ പാത നിർമ്മിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് നിന്നുമാണ് പാത ആരംഭിക്കുന്നത്.18.576 മീറ്റർ നീളവുംഅഞ്ചുമീറ്റർ വീതിയും 3.5 മീറ്റർ ഉയരവും ഉള്ളതാണ് പാത. എത്രയും വേഗം പണി പൂർത്തിയാകുമെന്ന് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.