പാലാ: താൻ എം.പി ആയതിൽ പിന്നെ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ വികസന കുതിപ്പ് ഉണ്ടായെന്ന് തോമസ് ചാഴികാടൻ പ്രസ്താവിച്ചു.പാലായിൽ മാധ്യമ പ്രവർത്തകരോട് ഒലിവ് ഇന്റർനാഷണൽ ഹോട്ടൽ ആഡിറ്റോറിയത്തിൽ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
റെയിൽവെ രംഗത്ത് കോട്ടയം റെയിൽവെ സ്റ്റേഷൻ്റെ മുഖഛായ തന്നെ മാറ്റിയെടുക്കാൻ തൻ്റെ ഇടപെടൽ കൊണ്ടായി.എം.പി ഫണ്ട് പൂർണ്ണമായും ചിലവഴിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. എല്ലാ പ്രദേശത്തേയും ഒന്നായി കണ്ടു. ഒരു പഞ്ചായത്തിനെ പോലും ഒഴിവാക്കിയിട്ടില്ല.കേന്ദ്രഫണ്ടിലൂടെ പാസ്പോർട്ട് ആഫീസ് പുതിയ കെട്ടിടത്തിലാക്കി മനോഹരമാക്കി.ഗ്രാമീണ റോഡുകളുടെ കാര്യത്തിൽ 92 കിലോമീറ്റർ റോഡുകൾ പുതിയതായി കൊണ്ടുവരുവാൻ സാധിച്ചു.
പ്രധാന മന്ത്രിയുടെ ചികിത്സാ സഹായം രണ്ട് കോടിയിൽ പരം രൂപാ ചിലവഴിച്ചു.1360 കോടിയുടെ ജല ജീവൻ പദ്ധതി കോട്ടയത്ത് കൊണ്ടുവന്നു.ഭിന്ന ശേഷി വിഭാഗക്കാർക്ക് കേന്ദ്ര പദ്ധതികൾ കൊണ്ടുവന്നു.കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഏകോപിപ്പിച്ച് രണ്ട് ക്യാമ്പുകൾ നടത്തി. 1600 ൽ അധികം ഭിന്നശേഷി കാർക്ക് ആ ക്യാമ്പിലൂടെ ആനുകൂല്യങ്ങൾ ലഭിച്ചു.
പത്രസമ്മേളനത്തിൽ ബാബു കെ ജോർജ്;ലാലിച്ചൻ ജോർജ് ;തോമസ് വി ടി ;പിഎം ജോസഫ് ;പി കെ ഷാജകുമാർ; ടോബിൻ കെ അലക്‌സ്; ജെയ്‌സൺ മാന്തോട്ടം ;പീറ്റർ പന്തലാനി;ബെന്നി മൈലാടൂർ.രമേശ് ബാബു ; ബിബിൻ ഭരണങ്ങാനം എന്നിവർ സന്നിഹിതരായിരുന്നു .