Kerala
പകൽ കൊള്ള നടത്തുന്ന കുറുവ സംഘമാണ്, കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഎഫ്; അഡ്വ. കെ അനിൽകുമാർ
കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്, പകൽ കൊള്ള നടത്തുന്ന കുറുവ സംഘമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ.
നഗരസഭ ഭരിക്കുന്നവർ അറിഞ്ഞാണ് ഇത്തരത്തിലുള്ള വൻ തട്ടിപ്പ് നടക്കുന്നത്. തദ്ദേശവകുപ്പിന്റെ അന്വേഷണങ്ങളോട് ഭരണസമിതി സഹകരിച്ചില്ല എന്നും കെ അനിൽകുമാർ പറഞ്ഞു.
ഭരണസമിതിക്ക് രാഷ്ട്രീയ പിന്തുണ നൽകുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആണെന്നും കെ അനിൽകുമാർ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ഒഴിയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.