കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിൽ രണ്ട് മരണം. തൂത്തൂട്ടി കൊഞ്ചംകുഴിയിൽ അരുണിന്റെ ഭാര്യ അഞ്ജുവിനെ (30) ഇന്നലെ രാവിലെ 10ന് ആണു വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ മുത്തശ്ശിയും ഇന്നലെ വൈകുന്നേരം മരിച്ചു. അഞ്ജുവിന്റെ പിതാവ് പി.ടി.സരളപ്പന്റെ അമ്മ കൊഞ്ചംകുഴിയിൽ അമ്മിണി (90) മരിച്ചത്. അമ്മിണി വാർധക്യസഹജമായ അസ്വസ്ഥതകളെ തുടർന്നു കിടപ്പിലായിരുന്നു.
അയർക്കുന്നം പൊലീസ് കേസെടുത്തു.അഞ്ജുവിന്റെയും അമ്മിണിയുടെയും സംസ്കാരം ഇന്ന് 3.30നു തിരുവഞ്ചൂർ മണിയാറ്റുങ്കൽ പൊതുശ്മശാനത്തിൽ. അഞ്ജുവിന്റെ മക്കൾ: അക്ഷര, അവന്തിക, അർഷൻ. അമ്മിണിയുടെ ഭർത്താവ്: പരേതനായ തങ്കപ്പൻ.