Kerala
വാഹനാപകടത്തിൽ മകൾ മരിച്ചു; അമ്മ മനംനൊന്ത് ജീവനൊടുക്കി
കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗായത്രി (45)യാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്നേഹ (സോനു–24) ശനി രാത്രിയാണ് മരിച്ചത്. ആലുവ യുസി കോളേജ് എംബിഎ വിദ്യാർഥിനിയായ സ്നേഹ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളാണ്. 30 വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറി ജീവനക്കാരനാണ് ഹനുമന്ത് നായിക്.